Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maala Parvathi

നി​ങ്ങ​ളു​ടെ മ​ക​ൻ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​ക്ക് അ​ശ്ലീ​ല ചി​ത്രം അ​യ​ച്ച കേ​സ് എ​ന്താ​യി; മ​റു​പ​ടി​യു​മാ​യി മാ​ലാ പാ​ര്‍​വ​തി

അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​നു​മാ​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ പ​ര​സ്യ​മാ​യി തു​ട​രു​ന്ന​തി​നി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ന​ടി മാ​ലാ പാ​ർ​വ​തി.

ശ്വേ​താ മേ​നോ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ന് താ​ഴെ മ​ക​ന്‍റെ പ​ഴ​യ കേ​സി​നെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടും ശ്വേ​ത​യെ പി​ന്തു​ണ​ച്ചു​കൊ​ണ്ടും വ​ന്ന ക​മ​ന്‍റു​ക​ൾ​ക്കാ​ണ് മാ​ലാ പാ​ർ​വ​തി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

മ​ക​ൻ ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​ക്ക് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ അ​യ​ച്ച കേ​സി​ലെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ എ​ന്താ​ണെ​ന്നും അ​വ​രെ ക​ല്യാ​ണം ക​ഴി​ച്ചു​കൊ​ടു​ത്തോ എ​ന്നും പ​രി​ഹ​സി​ച്ചെ​ത്തി​യ വ്യ​ക്തി​യ്ക്കാ​ണ് അ​വ​ർ കാ​ര്യ​ങ്ങ​ൾ വി​ശ​ദ്ദീ​ക​രി​ച്ച് ന​ൽ​കി​യ​ത്.

‘‘അ​വ​രു​ടെ ക​ല്യാ​ണം ക​ഴി​ഞ്ഞു. അ​വ​ര്‍ കേ​സ് കൊ​ടു​ത്തി​ല്ല. കേ​സ് കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ കൂ​ടെ വ​രാം എ​ന്ന് പ​റ​ഞ്ഞ​താ​ണ്. പി​ന്നെ മ​റ്റ് ചി​ല​ർ കോം​പ്ര​മൈ​സ് ഡീ​ലു​ക​ൾ സം​സാ​രി​ച്ച​പ്പോ​ൾ, അ​തി​ന് നി​ൽ​ക്കു​ന്നി​ല്ല എ​ന്ന് പ​റ​ഞ്ഞു. കാ​ര​ണം, മാ​നം പ​ണം കൊ​ടു​ത്ത് വാ​ങ്ങാ​നും, നി​ല​നി​ർ​ത്താ​നും പ​റ്റി​ല്ല. ശി​ക്ഷ, സ​മൂ​ഹം ത​രു​ന്ന നാ​ൾ വ​രെ​യും അ​നു​ഭ​വി​ക്ക​ണം.

ഇ​പ്പോ​ൾ ഈ ​ക​മ​ന്‍റു​ക​ൾ വ​രു​ന്ന വ​ഴി അ​റി​യാം. മ​റു​പ​ടി ന​ൽ​കേ​ണ്ട​തു​ണ്ട് എ​ന്ന് തോ​ന്നി. കാ​ര​ണം, ഈ ​ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ, ആ​റ് വ​ർ​ഷ​മാ​യി, ഒ​രു പൊ​തു ഇ​ട​ത്തും എ​ന്‍റെ മ​ക​ൻ വ​ന്നി​ട്ടി​ല്ല. എ​ന്നെ ആ​ക്ര​മി​ക്കാ​ൻ, മ​ക​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ മ​ന​സി​ലാ​ക്കേ​ണ്ട ഒ​രു കാ​ര്യ​മു​ണ്ട്. ഞാ​ൻ എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന​ത്, എ​നി​ക്ക് നേ​ട്ടം ഉ​ണ്ടാ​ക്കാ​ന​ല്ല. അ​ത് കൊ​ണ്ട് ത​ന്നെ ശ​രി​പ​ക്ഷ​ത്ത് ഉ​റ​ച്ച് നി​ൽ​ക്കും. തെ​റ്റി​യാ​ൽ തി​രു​ത്തും’’ എ​ന്ന് മാ​ലാ പാ​ർ​വ​തി മ​റു​പ​ടി ന​ൽ​കി.

Latest News

Corehub Up